Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valayar Mob Lynching

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം; ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യം

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം.

25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എ​സ്‌​സി, എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും​വ​രെ കേ​ര​ള​ത്തി​ല്‍ തു​ട​രു​മെ​ന്നും ഇ​വ​ര്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ച​ത്തി​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ്ടാ​വാ​ണെ​ന്ന് സം​ശ​യി​ച്ച് ആ​ൾ​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ പ​തി​നാ​ല് പേ​ര്‍ ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​ക​ളെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍ സി​പി​എം അ​നു​ഭാ​വി​യാ​ണെ​ന്നും എ. ​ത​ങ്ക​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണം. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത്. രാം​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up